Posts
Showing posts from 2011
മുല്ലപ്പെരിയാര്‍ എന്നൊരു ഡാം
- Get link
- X
- Other Apps
സ്വര്‍ണ്ണ ത്തിന്റെയും സ്വര്‍ണ്ണ പണയത്തിന്റെയും ബാങ്കിന്റെയും തുണിക്കടയുടെയും മുണ്ടിന്റെയും അംബാസഡര്‍ മ്മാരായ കേരളത്തിലെ സൂപ്പര്‍ താരങ്ങളുടെ ശ്രദ്ധയ്ക്ക് .............. ഇവിടെ കേരളം എന്ന പേരില്‍ ഒരു നാടുണ്ട് സാര്‍ ....... അവിടുത്തെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളെ മരണത്തിന്റെ ഭീതിയില്‍ ആഴ്ത്തി കൊണ്ട് മുല്ലപ്പെരിയാര്‍ എന്നൊരു ഡാം ഉണ്ട് ......... ഈ ജനം ആകെ ചത്തൊടുങ്ങിയാല്‍ സൂപ്പര്‍ താരങ്ങള്‍ ആയ നിങ്ങളുടെ പടം കാണാന്‍ നാല് ജില്ലകളില്‍ ആളില്ലാതെ ആകും സാര്‍ . മലയാളത്തിന്റെ മഹാരഥന്‍ മ്മാരായ നിങ്ങള്‍ താമസിക്കുന്നതും വസ്തു വകകള്‍ വാങ്ങി കൂട്ടിയതും മണി മാളികകള്‍ കെട്ടി താമസിക്കുന്നതും തമിഴ് നാട്ടില്‍ ആയതു കൊണ്ട് അവിടുള്ളവരെ വെറുപ്പിക്കാന്‍ നിങ്ങള്ക്ക് കഴിയില്ല എന്നറിയാം പക്ഷെ ഇവിടുള്ളവരും മനുഷ്യര്‍ ആണ് സാര്‍ ............. പദ്മ ശ്രീയും ഡോക്റ്ററേറ്റും ലെഫ്റ്റ : കേണല്‍ പദവിയും ഒക്കെ ആയപ്പോള്‍ എല്ലാം മറന്നോ സാര്‍ ...... സിനിമയില്‍ നെടുങ്കന്‍ ഡയലോഗുകള്‍ ഫിറ്റു ചെയ്തു ജനങ്ങള്‍ക്ക് വേണ്ടി മീശ പിരിച്ചു പ്രതികരിക്കുന്ന നിങ്ങള്‍ ഒക്കെ ഈ വിഷയത്തില്‍ ഇടപെടും എന്ന് ഞങ്ങള്‍ വ്യാമോഹിച്ചു
പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍
- Get link
- X
- Other Apps
പൊതുവേ ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്ന് ഞോണ്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് "പരിപ്പ് വടയും കട്ടന്‍ ചായയും " , അല്ലെങ്കില്‍ "പരിപ്പ് വടയും കട്ടന്‍ ചായയും " കുടിക്കുന്ന ആളിനെ കണ്ടാല്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ് "നിങ്ങള് കമ്മൂണിസ്റ്റാ? ". എന്താണ് ഇങ്ങനെ ആള്‍ക്കാര്‍ പറയാന്‍ കാരണം ? കമ്മ്യൂണിസ്റ്റ് കാര്‍ എല്ലാം ഇങ്ങനെ പരിപ്പ് വടയും കട്ടന്‍ ചായയും കഴിച്ചു നടക്കുന്നവര്‍ ആണോ ? ഇത് എവിടെ നിന്ന് വന്നു ? ഒന്ന് പരിശോധിക്കാം . ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍ നിന്നും ആണ് ഈ ബ്രാന്‍ഡ് ഉത്ഭവിക്കുന്നത് . അല്ലെങ്കില്‍ "പരിപ്പ് വടയും കട്ടന്‍ ചായയും " കമ്മ്യൂണിസ്റ്റ് കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇലക്ഷന്‍ അടുക്കുന്ന സമയങ്ങളില്‍ ഈ സിനിമ ഇട്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ശങ്കരാടി അടിക്കുന്ന ഈ ഡയലോഗ് ഉള്‍പ്പെടുന്ന " കോമഡി " സീന്‍ ഇട്ടും പാര്‍ട്ടി നേതാക്കന്മ്മാരുടെ പ്രസംഗ ത്തിനിടക്ക് ഈ സീന്‍ മിക്സ് ചെയ്തു ചേര്‍ത്തും ഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കടന്നാക്രമിക്കുക എന്നത് ഒരു പതിവാണ് . ഈ സിനിമ ഇറങ്ങുന്നത്
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
- Get link
- X
- Other Apps
ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു ! നടു നിവര്‍ക്കാനൊരു കുളുര്‍ നിഴല്‍ നടുന്നു പകലുറക്കത്തിനൊരു മലര്‍ വിരി നടുന്നു മണ്ണിലും വിണ്ണിന്റെ മാറിലെച്ചാന്ത്തൊ- ട്ടഞ്ജനമിടുന്നു. ഒരു വസന്തത്തിനു വളര്‍പന്തല്‍ കെട്ടുവാന്‍ ഒരു കാല്‍ നടുന്നു. ആയിരം പാത്രത്തി- ലാത്മഗന്ധം പകര്‍ - ന്നാടുമൃതുകന്യയുടെ യാര്‍ദ്രത നടുന്നു . തളിരായുമിലയായും- മിത്തല്‍ വിരിയുമഴകായു- മിവിടെ നിറമേളകള്‍ മിഴികളില്‍ നടുന്നു. ശാരികപ്പെണ്ണിന്നു താണിരുന്നാടാനൊ- രൂഞ്ഞാല്‍ നടുന്നു . കിളിമകള്‍ പ്പെ ണ്ണി ന്റെ തേന്‍ കുടം വെയ്ക്കാനൊ - രുറിയും നടുന്നു . അണ്ണാറക്കണ്ണനും പൊന്നോണമുണ്ണുന്ന പുകിലുകള്‍ നടുന്നു . കൊതിയൂറി നില്‍ക്കുന്ന കുസൃതി ക്കുരുന്നിന്റെ കൈ നിറയെ മടി നിറയെ മധുരം നടുന്നു . ഒരു കുടം നീരുമായ് ഓടുന്ന മുകിലിനും ഒളിച്ചുപോം കാറ്റിനും ഒന്നിച്ചിറങ്ങാന്‍ ഒതുക്കുകള്‍ നടുന്നു . കട്ടു മതിയാവാത്ത കാട്ടിലെ കള്ളനും നാട്ടിലെ കള്ളനും നടുവഴിയിലെത്തവേ വാനോളമുയരത്തില്‍ വാവല്‍ക്കരിങ്കൊടികള്‍ കാട