ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

ഒരു  തൈ നടുമ്പോള്‍ 
ഒരു തണല്‍ നടുന്നു !

നടു നിവര്‍ക്കാനൊരു
കുളുര്‍ നിഴല്‍ നടുന്നു

പകലുറക്കത്തിനൊരു
മലര്‍ വിരി നടുന്നു 

മണ്ണിലും വിണ്ണിന്റെ 
മാറിലെച്ചാന്ത്തൊ-
ട്ടഞ്ജനമിടുന്നു.  

ഒരു വസന്തത്തിനു 
വളര്‍പന്തല്‍ കെട്ടുവാന്‍ 
ഒരു കാല്‍ നടുന്നു. 

ആയിരം പാത്രത്തി-
ലാത്മഗന്ധം പകര്‍ -
ന്നാടുമൃതുകന്യയുടെ 
യാര്‍ദ്രത നടുന്നു .

തളിരായുമിലയായും-
മിത്തല്‍ വിരിയുമഴകായു-
മിവിടെ നിറമേളകള്‍  
മിഴികളില്‍ നടുന്നു. 

ശാരികപ്പെണ്ണിന്നു 
താണിരുന്നാടാനൊ-
രൂഞ്ഞാല്‍  നടുന്നു .

കിളിമകള്‍ പ്പെ ണ്ണി ന്റെ 
തേന്‍ കുടം വെയ്ക്കാനൊ -
രുറിയും  നടുന്നു .

അണ്ണാറക്കണ്ണനും
പൊന്നോണമുണ്ണുന്ന 
പുകിലുകള്‍ നടുന്നു .

കൊതിയൂറി നില്‍ക്കുന്ന 
കുസൃതി ക്കുരുന്നിന്റെ 
കൈ നിറയെ മടി നിറയെ 
മധുരം നടുന്നു .

ഒരു കുടം നീരുമായ് 
ഓടുന്ന മുകിലിനും 
ഒളിച്ചുപോം കാറ്റിനും 
ഒന്നിച്ചിറങ്ങാന്‍ 
ഒതുക്കുകള്‍ നടുന്നു .

കട്ടു മതിയാവാത്ത 
കാട്ടിലെ കള്ളനും 
നാട്ടിലെ കള്ളനും 
നടുവഴിയിലെത്തവേ 
വാനോളമുയരത്തില്‍ 
വാവല്‍ക്കരിങ്കൊടികള്‍ 
കാട്ടുവാന്‍ വീറെഴും
കൈയുകള്‍ നടുന്നു .

ഒരു  തൈ നടുമ്പോള്‍ 
പല തൈ നടുന്നു !
പല തൈ നടുന്നു 
പല  തണല്‍ നടുന്നു !
                                               ഒ.എന്‍.വി 

നമ്മുടെ ഭാവിക്ക് വേണ്ടി മാത്രമല്ല വരും തലമുറകള്‍ക്ക് വേണ്ടിയും ഈ ഭൂമിയെ , പ്രകൃതിയെ കാത്തു സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട് . വരൂ ....... നമ്മുക്കൊന്നായി...... ഒരുമിച്ചു .........ഇതില്‍ അണി ചേരാം.




Comments

  1. ആ കയ്യില്‍ ഒതുങ്ങുന്ന മരം ഇതേ ഉള്ളു അല്ലേ?

    ReplyDelete
  2. കയ്യിലേങ്കിലും ഒരു മരം...

    ReplyDelete
  3. അല്ല ഒരു തേക്ക് ഉണ്ടായിരുന്നു ........

    ReplyDelete
  4. തേക്ക് ഒക്കെ ഒരു കൈവെള്ളയില്‍ വെക്കാന്‍ പാടല്ലേ.

    ReplyDelete
  5. ആശംസകള്‍ പ്രശോഭ് ...

    ReplyDelete
  6. കൊള്ളാം കേട്ടോ ആശംസകളോടെ
    എം ആര്‍ കെ
    http://apnaapnamrk.blogspot.com

    ReplyDelete
  7. very nice blog.......



    visit www.keralatourism123.blogspot.com

    add ur commntzz plzzz

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?