Arts By Children Workshop ( കരിയും കളറും )
സ്കൂളില്‍ പഠിക്കുമ്പോള്‍ drawing book എല്ലാര്‍ക്കും ഉണ്ടാകും അതിൽ താഴെ കൊടുത്തിരിക്കുന്ന പോലെ കുറെ രൂപങ്ങളും നമ്മൾ അതിൽ കളർ കൊടുക്കുന്നു നിർവൃതിയടയുന്നു .... കുത്ത് കുത്ത് യോജിപ്പിക്കുന്നു കളര്‍ കൊടുക്കുന്നു ഈ പതിവ് രീതിക്ക് വിപരീതമാണ് ഇവിടെ നടന്നത് സ്പോട്ട് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു ഓറഞ്ച് , ഒരു കപ്പ് , ഒരു ഗ്ലാസ് ബോള്‍ എന്നിവ വെച്ചിട്ട് ഹരി അതിനെ പകര്‍ത്തി കാണിച്ചു , ശേഷം ഗ്ലാസ് ബോളിനു പകരം ഒരു സ്പോഞ്ച് വെച്ചിട്ട് കുട്ടികളോട് വരയ്ക്കാന്‍ പറഞ്ഞു . ആദ്യമായിട്ടാണ് അവരില്‍ ചിലര്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് വരയ്ക്കുന്നത് പക്ഷെ കുട്ടികള്‍ നന്നായി വരച്ചു പിന്നെ സാധാരണയായി നിറങ്ങളെ പറ്റി പഠിപ്പിക്കുന്ന ശൈലി കളര്‍ ചാര്‍ ട്ട് കാണിച്ചതിന് ശേഷം " കുട്ടികളേ നോക്കൂ basic colors മഞ്ഞ, ചുവപ്പ് , നീല (RGB ആണ് സ്‌കൂളിൽ പഠിപ്പിക്കുക )എന്നിവയാകുന്നു അതിൽ മഞ്ഞയും ചുവപ്പും കൂടി ചേര്‍ന്നാല്‍ എന്താകും" :? കുട്ടികള്‍ കോറസ്സായി " പച്ച " അപ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്നാലോ " ഓറഞ്ച് " അങ്ങനെ എങ്കില്‍ ചുവപ്പും നീലയും കൂടിയാലോ ? "