കണ്ണൂര്‍ കാഴ്ചകള്‍ :: 1

കഴിഞ്ഞ ദിവസം തൃശൂര്‍ പോയിരുന്നു  അവിടുന്ന് നേരേ കണ്ണൂരിലേക്ക്  വെച്ച് പിടിച്ചു
ജയിലില്‍ എത്തി സ: പി ജയരാജനെയും സ :  ടി വി  രാജേഷിനെയും  സ : പനോളി  വത്സനെയും  കണ്ടു .

. ഡി  വൈ എഫ് ഐ പത്തനംതിട്ട മുന്‍  ജില്ലാ  സെക്രട്ടറി യും സി പി ഐ എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും  ആയ  സ: എന്‍ സജി കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട  ക്കാരും തിരുവനതപുരത്തെ സ :  സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍  തിരുവനന്ത പുരത്തെ സഖാക്കളും ഇടുക്കി, കോട്ടയം സഖാക്കളും കൂടി ഇരുപതു പേരും ഉണ്ടായിരുന്നു . ഒപ്പം മുകുന്ദനും ബിനുവും ഞാനും .

സഖാക്കളേ കണ്ടപ്പോള്‍ പതിന്‍ മടങ്ങ്‌ ആവേശത്തോടെ  വര്‍ദ്ധിത വീര്യത്തോടെ  മുഷ്ടി ഉയര്‍ത്തി ടി വി ആര്‍ അഭിവാദ്യം ചെയ്തു .വിശേഷങ്ങള്‍ പങ്കു വെച്ച് . ചെറിയ നര്‍മ്മം വിതറി ആള്‍ വളരെ ഉഷാര്‍ . അഭിവാദ്യം ചെയ്ത കയ്യില്‍  മുറുക്കി പ്പിടിച്ചു   അചഞ്ചല ചിത്തനായി ഒരു ചെറു ചിരിയോടെ സ : പി ജയരാജന്‍ .
ജയിലില്‍ ദിനം തോറും ആയിരക്കണക്കിനായ സഖാക്കള്‍ ഇവരെ കാണാനായി എത്തുന്നു
ഒരു കാര്യം ഉറപ്പ്  ഇനി എന്തൊക്കെ ആരൊക്കെ ഗൂഢാലോചന ചെയ്താലും എന്തൊക്കെ ഉമ്മാക്കി കാട്ടിയാലും എന്തൊക്കെ കേസില്‍ പ്പെടുത്തിയാലും  സഖാക്കളുടെ ആത്മ വിശ്വാസത്തിന്റെ ഒരു ചെറു കണിക പോലും കൊഴിഞ്ഞിട്ടില്ല മറിച്ച്  സഖാക്കളുടെ ആത്മ  വിശ്വാസം ആയിരം മടങ്ങ്‌   വര്‍ദ്ധിച്ചിട്ടെ ഉള്ളൂ ..........

ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍  താഴെ  നിന്നും  ജയിലിന്റെ പടവുകള്‍ കയറി സ: ടി വി ആറിന്റെ ഭാര്യ ഷീനയും മകള്‍ ദിയയും കൂടി   വരുന്നു . സഖാക്കള്‍ എല്ലാവരും കൂടി ചുറ്റും കൂടി ദിയ യുമായി എല്ലാവരും ചങ്ങാത്തം കൂടി .
ശേഷം  പയ്യമ്പലത്തേക്ക് പോയി . സഖാക്കള്‍  എ കെ ജി , നായനാര്‍ , ചടയന്‍ ഗോപാലന്‍ . എന്‍ സി ശേഖര്‍ , തുടങ്ങിയവരുടെ സ്മൃതി മണ്ഡപങ്ങള്‍ കണ്ടു . ചിത്രങ്ങള്‍ പകര്‍ത്തി ..................
അവിടുന്ന്  മടക്കം

ഇനി ചിത്രങ്ങളിലേക്ക്
ടി വി ആറിന്റെ  ഭാര്യയും മകളും 


ദിയ 


                      


Comments

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍