ചില കല്യാണ ക്കാര്യങ്ങള്‍
ഇന്ന് എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളുടെ വിവാഹമായിരുന്നു . വിവാഹം , നിശ്ചയം എന്നൊക്കെ പറഞ്ഞാല്‍ നാട്ടിന്‍പ്പുറത്തുള്ള ചെറുപ്പക്കാര്‍ എല്ലാം കൂടി ഒത്തു ചേര്‍ന്നു ഉത്സാഹ കമ്മിറ്റി ഉണ്ടാക്കി സംഗതി ഉഷാറാക്കും . പ്പിന്നെ ആകെ കൂടെ ഒരു ജഗപൊകയാണ് . വിളമ്പ് ഇളം തലമുറ ഏറ്റെടുക്കും പിന്നെ കളിയാക്കലും കലിപ്പീരും ഒക്കെ ഉണ്ടാകും. കൂട്ടത്തില്‍ ചില വര്‍ഗ്ഗ വഞ്ചകന്മ്മാര്‍ ഉണ്ടെങ്കില്‍ അവന്മ്മര്‍ക്ക് എട്ടിന്റെ പണി കൊടുക്കും. ചിലര്‍ വിളമ്പുന്നതിന്റെ ഇടക്ക് മുങ്ങും . പിന്നെ പൊങ്ങുന്നത് ഏതെങ്കിലും ഡസ്കിലെ ഇലയുടെ പുറകില്‍ ആയിരിക്കും . നമ്മള്‍ വിളമ്പി വരുമ്പോള്‍ ആയിരിക്കും ഈ മഹാനെ കാണുന്നത് . പിന്നെ പണിയോടു പണി ആയിരിക്കും . ഒന്നുകില്‍ ചോറ് കൂടുതല്‍ വിളമ്പുക അല്ലെങ്കില്‍ വളരെ ക്കുറച്ചു വിളമ്പുക . കൂട്ടാന്‍ പലതും വിളമ്പാ തിരിക്കുക . സാമ്പാര്‍ കൂടുതല്‍ വിളമ്പുക , പഴം എടുത്തു മാറ്റുക . അച്ചാര്‍ കൂടുതല്‍ വിളമ്പുക . ഷുഗര്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചു പ്രഥമന്‍ , സേമിയ , ബോളി ഇത്യാദി കാര്യങ്ങള്‍ കൊടുക്കാതിരിക്കുക , നാരങ്ങ ചോദിച്ചാല്‍ പട്ടി കടിച്ചതാ അത് കൊണ്ടു കൊടുക്കണ്ട ഇന്ന് കരക്കാരെ മൊത്തം അറിയിക്കുക . വെള്