പണി ഇപ്പോൾ കൊല്ലത്തല്ല കോട്ടയത്ത് ആണ്
ഇളയ മകളുടെ എം ബി ബി എസ് അഡ്മിഷന് പോയിരുന്നതിനാൽ കഴിഞ്ഞദിവസത്തെ പ്രധാന അധ്യാപകർക്കുള്ള ഡി ഇ ഒ കോണ്‍ഫറൻസിൽ എലിസബത്ത് ടീച്ചറിന് പങ്കെടുക്കാൻ കഴിഞ്ഞില്ല . വീട്ടിൽ തിരിച്ചു എത്തിയിട്ട് സൈന്റ് തോമസ് സ്കൂളിലെ ഹെഡ് മിസ്ട്രെസ്സ് ആയ സുജ ടീച്ചറിനെ വിളിച്ചു " ടീച്ചറെ ഇന്നത്തെ കോണ്‍ഫറൻസിന് പോയാരുന്നോ എന്തോ പറഞ്ഞു ?" "എന്റെ പോന്നു ടീച്ചറെ പുതിയ ഡി ഇ ഒ വന്നു ചാർജ് എടുത്തിട്ടുണ്ട് അങ്ങേരു എന്തൊരു മനുഷ്യനാണ് എന്തൊരു ചാട്ടവാ അങ്ങേര് , ഒന്നും പറയാൻ പറ്റത്തില്ല എന്തൊക്കെയാ അങ്ങേരു പറഞ്ഞത് " " ചൂടാൻ ആണോ ടീച്ചറെ .... ?" " അയ്യോ ആണോന്നോ ... എന്റെ ടീച്ചറെ ഇന്ന് തന്നെ കോണ്ഫെറൻസിൽ എച് എം വരാതെ അതിനു പകരമായി വന്ന അധ്യാപകരെ എണീപ്പിച്ചു നിർത്തി തൊലിയുരിച്ചു , അതും പോരാഞ്ഞു അങ്ങേരു എല്ലാ സ്കൂളിലും സർപ്രൈസ് വിസിറ്റ് നടത്തും പോലും അതില്‍ വല്ല കുഴപ്പവും കണ്ടാൽ അങ്ങേരു ഒന്നും വെറുതെ വിടത്തില്ല എന്നും പറഞ്ഞു ഒരു ചാട്ടം " പിറ്റേന്ന് സ്കൂളിൽ ചെന്ന് തനിക്കു പകരം കോണ്‍ഫറൻസിനു പോയ ശ്രീദേവി ടീച്ചറിനെ കണ്ടപ്പോൾ ഉള്ള സമാധാനവും കൂടി പോയി .അത്രയ്