മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെ ബുദ്ധ ജംഗ്ഷനിലേക്കു നീളുന്ന ഒരു റോഡ് ഉണ്ട് . അവിടെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്ന് മരത്തിന്റെ തണലിനു കീഴെ ഒരു ഉന്തുവണ്ടിയും ആ വണ്ടിയുടെ പുറകില്‍ ഒരു നിശബ്ദ മനുഷ്യനെയും കാണാം . ഉന്തുവണ്ടിയുടെ പുറകില്‍ ആ മനുഷ്യന്‍ മാത്രമേ കാണൂ പക്ഷെ ആ വണ്ടിയുടെ മുന്‍പില്‍ ഇപ്പോഴും ഒരു ആള്‍ക്കൂട്ടം കാണും . എന്താ കഥ എന്നല്ലേ . സംഗതി വളരെ സിമ്പിള്‍ നാരങ്ങ വെള്ളവും മോരുംവെള്ളവും മാത്രം വില്‍ക്കുന്ന ഒരു കട കണ്ണാടി കൂടുകള്‍ ഇല്ല ..... ഇരിക്കാന്‍ കസേരകള്‍ ഇല്ല ........... സെര്‍വ് ചെയ്തു ടിപ്സ് വാങ്ങാന്‍ ആളില്ല ............ കമ്പ്യൂട്ടറൈസ് ട് ബില്ലും ടിഷ്യൂ പേപ്പറും ഇല്ല ......... ആകെയും പോകെയും ഈ നിശബ്ദ മനുഷ്യന്‍ മാത്രം .. ആദ്യമായി അവിടെ ചെല്ലുന്നവര്‍ ഇത് എന്ത് കഥ? ഇങ്ങേരിതു എന്ത് മനുഷ്യന്‍ എന്ന് അത്ഭുതപ്പെടും ! ചില വല്ലാത്ത ശീലങ്ങള്‍ . ചിട്ടകള്‍ ഒക്കെ പുലര്‍ത്തുന്ന ഒരാള്‍ എല്ലാവരും കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും ആ വഴികള്‍ വിട്ടു മാറി നടക്കുന്ന ഒരു മനുഷ്യന്‍ . മുന്‍പ് പറഞ്ഞല്ലോ ഈ