പന്തളം എന്‍ എസ് എസ് കോളേജിലെ പഠന കാലയളവില്‍ ഓര്‍ക്കാന്‍ സുഖമുള്ള ഒരു പാട് ഓര്‍മ്മകള്‍ ഉണ്ട്. എന്നാല്‍ അത്തരം ഓര്മ്മക്കിടയിലും മനസ്സില്‍ മായാതെ കിടക്കുന്ന ചില ദുഖ സ്മരണകള്‍ ഉണ്ട് , ജീവിതാവസാനം വരെ അത് മനസ്സില്‍ നിന്നും മായുകയും ഇല്ല. പന്തളം എന്‍ എസ് എസ് കോളേജില്‍ പഠിക്കാനായി (പിന്നല്ലിയോ .........എന്തോ പറയാനാ ) ആദ്യം എത്തുന്നത് 1998 ല്‍ ആണ് . പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് . അന്ന് ഞങ്ങള്‍ ടൂഷന് പഠിച്ചിരുന്നത് പന്തളത്തെ വടക്കേ പെട്രോള്‍ പമ്പിനെതിര്‍ വശത്തുള്ള നാഷണല്‍ ടൂഷന് സെന്ററില്‍ ആണ് . അവിടെ നിന്നു ഉണ്ടായ സൌഹൃദങ്ങളുടെ തീക്ഷണത വളരെ വലുതാണ് . അന്ന് ഞങ്ങള്‍ ഒരു സംഘടന രൂപികരിച്ചു ഡി എസ് പി എ ( Decent Students Pandalam Association ). പ്രീ ഡിഗ്രി - ഡിഗ്രി - എം എ വരെ നീളുന്ന സൌഹൃദ ചങ്ങല .എല്ലാ പാര്‍ട്ടി ക്കാരും ഇതില്‍ ഉണ്ട് . അന്ന് ഓരോരുത്തര്‍ക്കും ഒരു പേരുണ്ട് കൊറിയന്‍ ,കൊച്ചന് , മുറിപ്പാറ, സാമി , കുറുപ്പ്, ....... ഒരുമിച്ചു ഞങ്ങള്‍ ക്ലാസ്സ് കട്ട് ചെയ്യുന്നു . ഒരുമിച്ചു സിനിമക്ക് പോകുന്നു . കാന്റീനില്‍ പോകുന്നു,...
Comments
Post a Comment