Posts

പണി ഇപ്പോൾ കൊല്ലത്തല്ല കോട്ടയത്ത് ആണ്

Image
ഇളയ മകളുടെ എം ബി ബി എസ്  അഡ്മിഷന്  പോയിരുന്നതിനാൽ കഴിഞ്ഞദിവസത്തെ  പ്രധാന അധ്യാപകർക്കുള്ള   ഡി ഇ ഒ കോണ്‍ഫറൻസിൽ  എലിസബത്ത്‌ ടീച്ചറിന് പങ്കെടുക്കാൻ  കഴിഞ്ഞില്ല  .  വീട്ടിൽ  തിരിച്ചു എത്തിയിട്ട്   സൈന്റ്  തോമസ്‌ സ്കൂളിലെ   ഹെഡ് മിസ്ട്രെസ്സ് ആയ സുജ ടീച്ചറിനെ വിളിച്ചു " ടീച്ചറെ ഇന്നത്തെ കോണ്‍ഫറൻസിന്  പോയാരുന്നോ എന്തോ പറഞ്ഞു ?" "എന്റെ പോന്നു ടീച്ചറെ പുതിയ ഡി ഇ ഒ  വന്നു ചാർജ് എടുത്തിട്ടുണ്ട്  അങ്ങേരു എന്തൊരു മനുഷ്യനാണ്‌    എന്തൊരു ചാട്ടവാ അങ്ങേര് ,  ഒന്നും പറയാൻ പറ്റത്തില്ല എന്തൊക്കെയാ  അങ്ങേരു പറഞ്ഞത് " " ചൂടാൻ ആണോ ടീച്ചറെ .... ?" " അയ്യോ ആണോന്നോ ... എന്റെ ടീച്ചറെ ഇന്ന് തന്നെ  കോണ്‍ഫെറൻസിൽ  എച് എം വരാതെ അതിനു പകരമായി  വന്ന അധ്യാപകരെ   എണീപ്പിച്ചു നിർത്തി തൊലിയുരിച്ചു   , അതും പോരാഞ്ഞു അങ്ങേരു എല്ലാ സ്കൂളിലും സർപ്രൈസ്‌  വിസിറ്റ് നടത്തും പോലും അതില് വല്ല കുഴപ്പവും കണ്ടാൽ അങ്ങേരു ഒന്നും വെറുതെ വിടത്തില്ല...

രോഗീപരിചരണം വോട്ടിനല്ല: മാര്‍ ക്രിസോസ്റ്റം

Image
പെരുനാട്: അശരണരെ സഹായിക്കാനുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് വോട്ടിനുവേണ്ടിയല്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഞങ്ങളെപ്പോലുള്ളവര്‍ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി തുണയാകും. വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലല്ല കമ്യുണിസ്റ്റുകാര്‍ ഇതൊക്കെ ചെയ്യുന്നത്. മരിക്കാന്‍ കിടക്കുന്നവനെ സന്തോഷത്തോടെ മരിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയില്‍ മരുന്നും ഭക്ഷണവും നല്‍കി അവരെ സന്തോഷവാനാക്കുകയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ സിപിഐ എം നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ പദ്ധതി ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത് മദര്‍ തെരേസയാണ്. രോഗികളെയും മരിക്കാറായവരെയും അവര്‍ തന്റെ വീട്ടിലെത്തിച്ച് ചൂടും ഭക്ഷണവും വെള്ളവുമൊക്കെ നല്‍കും. ജിവിച്ചിരിക്കുമ്പോള്‍ മരിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുവാണ്. ക്രിസ്തു മരിച്ച് സ്വര്‍ഗത്തില്‍ പോയപ്പോള്‍ കൂടെ കൊണ്ടുപോയത് ഒരു കള്ളനെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഞങ്ങളൊക്കെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്. ഞങ്ങളെപ്പോലെയുള്ളവര...

എന്താണ് ഈ എട്ടിന്റെ പണി ?

Image
നമ്മളില്‍ പലരും പലപ്പോഴും പറയാറുള്ള ഒരു പ്രയോഗമാണ്  " എട്ടിന്റെ പണി ".  " അളിയാ അത് വിട്ടേരെ,  അത് ചുമ്മാ എട്ടിന്റെ പണിയാകും " " ഡേ ... ചുമ്മാ കളിയ്ക്കാന്‍ നിക്കല്ലേ എട്ടിന്റെ പണി തരുമേ " " കലിപ്പ്  ആണളിയാ,     വെറുതെ എന്തിനാ എട്ടിന്റെ പണി കിട്ടും " " അടിവില്ല്  സാധനമാ,  എന്തിനാ എട്ടിന്റെ പണി  മേടിക്കുന്നത് " " കൂതറ കേസ് ആണ് , അവസാനം എട്ടിന്റെ പണിയാകും " " എട്ടിന്റെ പണി മേടിക്കെണ്ടയെങ്കില്‍  നിന്ന് തിരിയാതെ പോടെ " " മച്ചാ , നമ്മള്‍ എന്തിനാടാ വെറുതെ എട്ടിന്റെ പണിക്കു തോള്  കൊടുക്കുന്നത് "  " എന്തിരിനു നമ്മള്  വെറുതെ എട്ടിന്റെ പണിക്കും മറ്റും നിക്കണത് " " മച്ചമ്പി , അത്  കൊണ്ടിയാ , എട്ടിന്റെ പണി നമുക്ക് കിട്ടും " ശെരിക്കും എന്താണ് ഈ എട്ടിന്റെ പണി ? നിങ്ങള്‍ക്കു അറിയാമോ ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം എന്താണ്  ഈ എട്ടിന്റെ പണി എന്ന്   കുറച്ചു ദിവസമായി  ചെറിയ തോതില്‍ ഒരു പുറം വേദന ഉണ്ട് . അത് വേറെ ഒരു എട്ടിന്റെ  പണി  കൊണ്ട് കിട്ടിയതാണ് .  "ഒരു  കാള ക...

CPI(M) STATE CONFERENCE

Image
പാലക്കാട്‌ കൊടുവായൂര്‍  ചാന്തിരുത്തി സ്വദേശി സ : ഗണേശന്‍  സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ സ പിണറായി വിജയനോട്   സൗഹൃദ  സംഭാഷണം  നടത്തുന്ന ചിത്രം പുറത്തു വന്നതോടെ ആള്‍  ശ്രദ്ധാ കേന്ദ്രമായി  പക്ഷെ അഭിമുഖങ്ങള്‍ക്ക്  വഴങ്ങുന്ന സ്വഭാവം അല്ല ഒതുക്കത്തില്‍ എടുത്ത ചിത്രങ്ങള്‍

ചുറ്റുവട്ടം @മാവേലിക്കര

Image
മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെ ബുദ്ധ ജംഗ്ഷനിലേക്കു നീളുന്ന ഒരു റോഡ്‌  ഉണ്ട് . അവിടെ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിന്റെ  പടിഞ്ഞാറെ  മതിലിനോട്   ചേര്‍ന്ന്  മരത്തിന്റെ തണലിനു കീഴെ ഒരു ഉന്തുവണ്ടിയും ആ വണ്ടിയുടെ പുറകില്‍ ഒരു  നിശബ്ദ മനുഷ്യനെയും കാണാം . ഉന്തുവണ്ടിയുടെ പുറകില്‍ ആ മനുഷ്യന്‍ മാത്രമേ കാണൂ പക്ഷെ ആ വണ്ടിയുടെ മുന്‍പില്‍ ഇപ്പോഴും ഒരു ആള്‍ക്കൂട്ടം കാണും . എന്താ കഥ എന്നല്ലേ . സംഗതി വളരെ സിമ്പിള്‍ നാരങ്ങ വെള്ളവും മോരുംവെള്ളവും മാത്രം വില്‍ക്കുന്ന ഒരു കട കണ്ണാടി കൂടുകള്‍ ഇല്ല ..... ഇരിക്കാന്‍  കസേരകള്‍ ഇല്ല ........... സെര്‍വ് ചെയ്തു ടിപ്സ്  വാങ്ങാന്‍ ആളില്ല ............ കമ്പ്യൂട്ടറൈസ് ട്‌   ബില്ലും    ടിഷ്യൂ   പേപ്പറും ഇല്ല ......... ആകെയും പോകെയും ഈ നിശബ്ദ മനുഷ്യന്‍ മാത്രം .. ആദ്യമായി അവിടെ ചെല്ലുന്നവര്‍ ഇത് എന്ത് കഥ? ഇങ്ങേരിതു  എന്ത് മനുഷ്യന്‍ എന്ന്   അത്ഭുതപ്പെടും  ! ചില വല്ലാത്ത ശീലങ്ങള്‍ . ചിട്ടകള്‍ ഒക്കെ പുലര്‍ത്തുന്ന ഒരാള്‍ എല്ല...

കണ്ണൂര്‍ കാഴ്ചകള്‍

Image

കണ്ണൂര്‍ കാഴ്ചകള്‍ :: 1

Image
കഴിഞ്ഞ ദിവസം തൃശൂര്‍ പോയിരുന്നു  അവിടുന്ന് നേരേ കണ്ണൂരിലേക്ക്  വെച്ച് പിടിച്ചു ജയിലില്‍ എത്തി സ: പി ജയരാജനെയും സ :  ടി വി  രാജേഷിനെയും  സ : പനോളി  വത്സനെയും  കണ്ടു . . ഡി  വൈ എഫ് ഐ പത്തനംതിട്ട മുന്‍  ജില്ലാ  സെക്രട്ടറി യും സി പി ഐ എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും  ആയ  സ: എന്‍ സജി കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട  ക്കാരും തിരുവനതപുരത്തെ സ :  സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍  തിരുവനന്ത പുരത്തെ സഖാക്കളും ഇടുക്കി, കോട്ടയം സഖാക്കളും കൂടി ഇരുപതു പേരും ഉണ്ടായിരുന്നു . ഒപ്പം മുകുന്ദനും ബിനുവും ഞാനും . സഖാക്കളേ കണ്ടപ്പോള്‍ പതിന്‍ മടങ്ങ്‌ ആവേശത്തോടെ  വര്‍ദ്ധിത വീര്യത്തോടെ  മുഷ്ടി ഉയര്‍ത്തി ടി വി ആര്‍ അഭിവാദ്യം ചെയ്തു .വിശേഷങ്ങള്‍ പങ്കു വെച്ച് . ചെറിയ നര്‍മ്മം വിതറി ആള്‍ വളരെ ഉഷാര്‍ . അഭിവാദ്യം ചെയ്ത കയ്യില്‍  മുറുക്കി പ്പിടിച്ചു   അചഞ്ചല ചിത്തനായി ഒരു ചെറു ചിരിയോടെ സ : പി ജയരാജന്‍ . ജയിലില്‍ ദിനം തോറും ആയിരക്കണക്കിനായ സഖാക...